Sunday, June 2, 2013

From the faculty's desk

മഴ മാപിനി 
                                     ജി എസ്  ദിലീപ്  കുമാർ  , ലക്ചറർ ഡ യറ്റ്  കൊല്ലം

മഴ എത്തുന്നതിനു  മുൻപ്  വേഗം !" എൽ പി സ്കൂൾ എഛ്  എം  ശാ ന്തമ്മ ടീച്ചറുടെ ശ ബ്ദം  ഉച്ചത്തിലായി .പണി ക്കാരുടെ നെട്ടോട്ടം .
ടീച്ചർക്ക്   ധൃതിയാണ്‌ . മഴ എത്തുന്നതിനു  അധികം ദിവസങ്ങൾ  ഇല്ല  ഒരു പാട് കാര്യങ്ങൾ  ചെയ്തു തീർക്കാൻ  ഉണ്ട്
മഴ വരുന്നതിനു  മുൻപ്  പരിസരത്തെ  കുട്ടികളെ വിളിച്ചു വരുത്തി ഒരു പഠന ക്യാമ്പ് സംഘടിപ്പിച്ചു .
പൊട്ടിയ ഓടുകളൊക്കെ മാറ്റി ഇട്ട് ക്യാമ്പ് നടത്താൻ  ഇരുന്നാൽ മഴ   വന്നത് തന്നെ .അതുകൊണ്ട് പെട്ടെന്ന് ക്യാമ്പ്  തീരുമാനിച്ചതാണ് .ക്യാമ്പിനു എത്തിയ കുട്ടികൾ പൂത്തുമ്പികളെ പോലെ പറന്നു നടന്നു .മഴ എത്തുന്നതിനു  മുൻപ്  വേഗം !" ടീച്ചറുടെ അലർച്ച  സ്കൂൾ കെട്ടിടത്തിന്റെ  എല്ലാ കോണുകളിലും മുഴങ്ങി ക്കൊണ്ടിരുന്നു . ഒരു ദിവസം മുട്ടത്തു  കുറെ  പൂച്ചട്ടികൾ എത്തി.
അവ ആകർഷകമായി ക്രമീകരിച്ചു . കൊച്ചു രുളൻ  കല്ലുകള പാകിയ മുറ്റം മനോഹരമായി . കുട്ടികൾക്ക്  സൊറ പറഞ്ഞിരിക്കാൻ നാട്ടു മാവിൻ  ചോട്ടിൽ ഒരു ഇരിപ്പിടവട്ടം .പെയിന്റർ  ക്ഷമയോടെ  ചിത്രങ്ങൾ  വരച്ചു . അവയില ചിലതിനു  പഠന ക്കലരിയിൽ എത്തിയ കുട്ടികളുടെ ഛായ .
മഴ  ഇപ്പോൾ  എത്തും  വേഗം പണി ചെയ്യൂ !" ജോലിക്കാരോട് ടീച്ചർക്ക്  പറയാനുള്ളത്  ഇത്ര മാത്രം ആയിരുന്നു .

              സ്കൂൾ തുറന്നു. പഴയൊരു  മഴമാപിനി  അന്വേഷിച്ചു  എച്ച് എം തലങ്ങും വിലങ്ങും  നടന്നു കൊണ്ടിരുന്നു .മാഴ എത്തിയില്ല. പുതിയ സ്കൂളിലേക്ക്‌  ഒരു കൊച്ചു മഴ എത്തി . ഒന്നാം ക്ലാസ്സിലേക്ക് . അദ്ധ്യാപകർ  സംശ യത്തിന്റെ  കുട പിടിച്ചു നിന്ന്. എച്ച് എം അപ്പോഴും മഴ മാപിനിൻ തിരഞ്ഞു കൊണ്ടിരുന്നു

No comments:

Post a Comment