Saturday, September 15, 2012

From the faculty's desk

                                                അല്പം സ്വകാര്യം

                                                                      സൂദാബീവി - ലക്ചറര്‍ പ്ലാനിംഗ് ആന്‍ഡ്‌ മാനെജ്മെന്റ്
ജാട്യതയുടെ പുതപ്പത്രേ
എന്റേതെന്നു നിങ്ങള്‍ പറഞ്ഞു
ചുട്ട മണ്ണിന്റെ ഗന്ധമത്രേ
എന്റെ ചിന്തകള്‍ എന്ന് നിങ്ങള്‍ പറഞ്ഞു
വൃത്തി കെട്ട പാതകള്‍
കാര്‍ന്നുതിന്നൊരു ചെരുപ്പത്രേ
എന്റെ മൂല്യബോധമെന്നു നിങ്ങള്‍   പറഞ്ഞു
അപരാധങ്ങളുടെ മസ്തിഷ്കത്തില്‍
 കഞ്ഞാവ്‌ പുകച്ചു ഞാനിരിക്കുമ്പോള്‍
എല്ലാം മൂളിക്കേട്ടത് എന്തിനെന്ന് അറിഞ്ഞുകൂടാ
എന്റെ കവിതയ്ക്ക്  ശമശാനത്തിലെ ചിതയുടെ
ഗന്ധമുണ്ടെന്നു നിങ്ങള്‍ പറഞ്ഞില്ല
വിമര്‍ശനത്തിന്റെ  മേച്ചില്‍ പ്പുറങ്ങള്‍
വിസാലമെന്നു ഞാന്‍ അറിഞ്ഞു
നിലാവിന്റെ നിഷ്കാമ സൗന്ദര്യം
എന്നുരച്ചപ്പോള്‍
അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാന്‍ ആരാഞ്ഞു
വിസാലതയ്ക്കും  സ്വാതന്ത്ര്യത്തിനും ഇടയില്‍
അനാദ്യന്തമായ എന്റെ തൃഷ്ണയുടെ വേദന
നൊമ്പരത്തിന്റെ കടല്‍ത്തീരം എന്റെ സ്വപ്നങ്ങളുടെ 
നനു നനുത്ത നുരകള്‍

No comments:

Post a Comment