Tuesday, September 18, 2012

From the teacher training


  A product of the group work in the teacher  training  Kollam Educational district


                      മാതൃ ഹൃദയം



നീയെന്റെ  ആത്മാവില്‍  ഹര്‍ഷമായ്
നഷ്‌ട  സ്മൃതിയുടെ കനലായ് 
 പത്തുമാസത്തിന്‍   കിനാവായ്
ഒരു നിമിഷത്തിന്‍ നോവായ്‌
അകലുന്ന നേരത്തും അരികില്‍ അണയുന്ന
സ്നേഹത്തിന്‍  ഉരുവായ്
അകലെയാണെങ്കിലും ഇന്ന് ഞാന്‍
ഓര്‍ക്കുന്നു മകനേ
നിനക്കെന്റെ തപ്ത പുഷ്പങ്ങള്‍

Saturday, September 15, 2012

DIET Bullettin published

               First issue of the the DIET bulletin named  INSPIRE is published on september5th  at an educational meeting held at the DIET Kollam Kottarakkara. This endevour is initiated bu Sri Dileepkumar, Lecturer, PSTE faculty with all the support and blessings of Sri. Janaardanakkurup. (Senior lecturer PSTE and Principal- in -charge). This bullettin,says sri Dileep, is meant for energizing and enriching the teachers as well as the teacher trainees for making their classroom activities more effective . It is expected that  the items included in this bulletin would encourage teachers to use this bulletin as a reference material and at the same time to contribute to the next issue so that sharing of ideas become possible." He added "We consider it a pleasure to publish it on the teachers day it self as it is meant for the teachers


                      The editorial board of the  bullettin included Smt Kumari Mini VP, Sri K.R Muraleedharan Pilla, Dr. Sheejakumari  and Sri GP Gopakumar apart from the editor Sri. Dileepkumar and chief Editor Sri Janaardanakkuruppu- Principal in charge.

From the faculty's desk

                                                അല്പം സ്വകാര്യം

                                                                      സൂദാബീവി - ലക്ചറര്‍ പ്ലാനിംഗ് ആന്‍ഡ്‌ മാനെജ്മെന്റ്
ജാട്യതയുടെ പുതപ്പത്രേ
എന്റേതെന്നു നിങ്ങള്‍ പറഞ്ഞു
ചുട്ട മണ്ണിന്റെ ഗന്ധമത്രേ
എന്റെ ചിന്തകള്‍ എന്ന് നിങ്ങള്‍ പറഞ്ഞു
വൃത്തി കെട്ട പാതകള്‍
കാര്‍ന്നുതിന്നൊരു ചെരുപ്പത്രേ
എന്റെ മൂല്യബോധമെന്നു നിങ്ങള്‍   പറഞ്ഞു
അപരാധങ്ങളുടെ മസ്തിഷ്കത്തില്‍
 കഞ്ഞാവ്‌ പുകച്ചു ഞാനിരിക്കുമ്പോള്‍
എല്ലാം മൂളിക്കേട്ടത് എന്തിനെന്ന് അറിഞ്ഞുകൂടാ
എന്റെ കവിതയ്ക്ക്  ശമശാനത്തിലെ ചിതയുടെ
ഗന്ധമുണ്ടെന്നു നിങ്ങള്‍ പറഞ്ഞില്ല
വിമര്‍ശനത്തിന്റെ  മേച്ചില്‍ പ്പുറങ്ങള്‍
വിസാലമെന്നു ഞാന്‍ അറിഞ്ഞു
നിലാവിന്റെ നിഷ്കാമ സൗന്ദര്യം
എന്നുരച്ചപ്പോള്‍
അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഞാന്‍ ആരാഞ്ഞു
വിസാലതയ്ക്കും  സ്വാതന്ത്ര്യത്തിനും ഇടയില്‍
അനാദ്യന്തമായ എന്റെ തൃഷ്ണയുടെ വേദന
നൊമ്പരത്തിന്റെ കടല്‍ത്തീരം എന്റെ സ്വപ്നങ്ങളുടെ 
നനു നനുത്ത നുരകള്‍