Tuesday, March 5, 2013

creative teachers' pentip

                                                        മാനിഷാദ
                                                                        സൂഫി.  എസ്
                                                                                ഗവ ന്യൂ എല്‍ പി എസ്  ഇരവിപുരം 

ഇല്ല തരില്ലീ ജന്മം ഓടിടട്ടെ ഓടുവോളം
എനിക്കുമീ ഭുവനത്തില്‍ നാളു നീക്കാന്‍ ഈശന്‍
വിധിച്ചേറെ നാള്‍
ഇല്ല ഇര നീയെനിക്ക്
ഇഷ്ടം ഭുജിക്കാനീ  ഈശന്‍ തന്നെ
നിന്നെ ഈ വിരല്‍ തുമ്പില്‍
കൊരുക്കും ഞാന്‍ മടിയാതെ
നിനക്ക് ഞാനെന്തു ചെയ് വു
നീയും ഞാനും ഭുവനത്തില്‍ തുല്യമല്ലേ
നമുക്ക് നീതി ഒരു പോലല്ലോ




Sunday, March 3, 2013

creative teachers' pentip

                                മാനിഷാദ 
                                            ഗിരിജ. ആര്‍ ചെമ്പകശ്ശേരി യു പി എസ്
ഇടറുന്ന ജീവിത പന്ഥാവിന്‍ നടുവില്‍
അലയുന്നു ഞാന്‍ എങ്ങും ഈ യുദ്ധ ഭൂമിയില്‍
കാപാലികര്‍ തന്‍ കരം എന്റെ നേര്‍ക്കാകുമ്പോള്‍
ജീവിതം എന്‍ മുന്നില്‍ ചോദ്യമായ് തീരുമ്പോള്‍
ജീവിച്ചു തീര്‍ക്കാന്‍ കഴിയില്ലേ ഭൂമിയില്‍ ?
ഈ അനീതി യ്കൊന്നറുതിവരുത്തുവാന്‍
നാം എന്ത് ചെയ്യേണ്ട് നീതി ലഭിക്കുവാന്‍ ?
ഈശ്വര സൃഷ്ടിയില്‍ എല്ലാം സമമെന്ന
ആപ്തവാക്യത്തിനിന്നെന്തു  പ്രസക്തി?


Friday, March 1, 2013

creative teachers

A folk song prepared in the teacher transformation  programme at Chathannoor BRC

കൊച്ചു പെണ്ണേ കൊച്ചു പെണ്ണേ  നീ
 ദുഖിച്ചി രിക്കുന്ന ന്തെന്താടീ
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ 
ഒന്നുമില്ലഒന്നുമില്ല എന്റെ 
അമ്പലക്കരയിലെ കൊച്ചമ്മേ  
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ
പിന്നെന്താടി പിന്നെന്താടീ നീ
താടിയ്ക്ക് കൈ വച്ചിരി ക്കണ ത്
താനിന്നോ താനിന്നോ തന
താനിന്നോ തന തന്നാനോ

എന്റെമോന്‍ കൊച്ചു തമ്പി ഇന്ന്
എന്നെതല്ലി എന്റെകൊച്ചമ്മെ
താനിന്നോ താനിന്നോ തന

താനിന്നോ തന തന്നാനോ 
എന്തിനാടീ  എന്തിനാടീ  അവന്‍
നിന്നെ തല്ലി യത് കൊച്ചുപെണ്ണേ 
താനിന്നോ താനിന്നോ തന

താനിന്നോ തന തന്നാനോകള്ളും മോന്തി കഞ്ചാവും തിന്ന്
ബോധമില്ലാതവന്‍ ചെയ്തതാണ് 
താനിന്നോ താനിന്നോ തന

താനിന്നോ തന തന്നാനോ
എന്റയ്യോ എന്റയ്യോ ഞാന്‍
എന്തു വേണമെന്റെ  ദൈവങ്ങളേ താനിന്നോ താനിന്നോ തന

താനിന്നോ തന തന്നാനോ  എന്റെവിധി എന്റെ വിധി ഞാന്‍
ആരെ പഴിക്കും  എന്‍ ദൈവങ്ങളേ