Friday, February 10, 2012

A story from the computer desk

Computer training for UP teachers has been completed at DIET Kollam, As a part of the computer training the participants have made a magazine of their own  which was typed by themselves in open office .org writer.  One of the stories is presented below



നഷ്ടസൗഭാഗ്യങ്ങള്‍
അടുത്തുള്ള ഫാക്ടറിയിലെ സൈറണ്‍ ചെവിയിലേക്ക് തുളച്ചൂ കയറിയപ്പോള്‍ ലക്ഷ്മിയമ്മ ഞെട്ടിയൂണര്‍ന്നു എന്നാലും കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍തോന്നിയില്ല സൂഷൂപ്തിയില്‍ നിന്നുണര്‍ന്ന മനസ്സ് കാടുകയറിയ കുതിരയെപ്പോലെ പിറകിലേക്ക് പാഞ്ഞൂ 40വര്‍ഷങ്ങള്‍ക്കു മുമ്പ് കൊട്ടിന്റെയൂംകുരവയുടെയും അകമ്പടിയോടെ തന്റെ നാഥന്റെ കൈപിടിച്ച് ആഗ്രാമത്തിലേക്ക് എത്തിയത് നഗരത്തിന്റെ ശബ്ദകോലാഹലങ്ങള്‍ക്കും മാലിന്യങ്ങള്‍ക്കും ഇടയില്‍ നിന്നും എത്തിയ തനിക്ക് ഭൂമിയിലെ നന്ദനവനിയിലെത്തിയതായി തോന്നി . ഗ്രാമത്തിന്റെ ഹൃദയത്തിലൂടെ കളകളാരവം പൊഴിച്ച് ഒഴുകി വരുന്നപുഴ അല്പമകലെ കായലിലേക്ക് പതിക്കുന്നു ആറിന്റെ ഇരുവശവും പൂക്കള്‍ നിറഞ്ഞ കാട്ടുവള്ളികള്‍ പൂക്കളില്‍ നിന്നു തേന്‍ കുടിക്കുന്ന വിവിധ പക്ഷികളുടെ സംഗീതത്തോടു മല്‍സരിക്കുന്ന റാട്ടുകളുടെ സംഗീതം ഫലസമൃദ്ധമായ കല്പവൃക്ഷങ്ങളുടെ സമൃദ്ധി ഒരു ചിത്രകാരന്‍‍ വരച്ച ചിത്രംപോലെ മനോഹരമായിരുന്നു .ജീവിത പ്രയാസങ്ങളെ ലഘൂകരിക്കാന്‍ ഈ ഗ്രാമത്തിലെ കൃഷിതന്നെ കുറച്ചൊന്നുമല്ല സഹായിച്ചത് ഇതിനിടയില്‍ കുട്ടികളുടെ ജനനവും വിദ്യാഭ്യാസവും മനുഷ്യജീവിതത്തിന്റെ ക്ഷണികതയും സ്ഥാനമാനങ്ങളുടെയും പണത്തിന്റെയും അര്‍ത്ഥമില്ലായ്മ നല്ലവണ്ണംഅറിയാമെന്ന് അഹങ്കരിച്ചിരുന്ന താനും കാലഘട്ടത്തിന്റെ കയ്യിലെ പാവയായി ഏറ്റവും നല്ല വിദ്യാഭ്യാസവും ഉദ്യോഗവും മക്കള്‍ക്ക് നേടിക്കൊടുക്കാനുള്ള ഭഗീരഥപ്രയത്നമായിരുന്നു പിന്നെ. അതിന്റെ ഫലമായി നേടിയ നല്ല പകുതികള്‍ക്കൊപ്പം മക്കള്‍ഹൈടെക്ക് സിറ്റികള്‍ പിടിച്ചടക്കിയപ്പോള്‍ ജീവിതത്തില്‍ഒറ്റപ്പെടുന്നത് ഞെട്ടലോടെ മനസ്സിലാക്കി. പ്രഹരത്തിന്റെ വേദന കൂട്ടാനെന്നവണ്ണം ജീവിതത്തിന്റെ താങ്ങിനെ സൂര്യപുത്രന്‍ അറ്റാക്ക് എന്ന കയറിട്ട് കൂടെ കൂട്ടിയത്. അച്ഛന്റെ പുലകുളി അടിയന്തിരം പോലും കൂടാന്‍ മിനക്കെടാതെ മക്കള്‍ തങ്ങളുടെ കൂടുകളിലേക്ക് തിരികെപോയപ്പോള്‍ താന്‍മാത്രം ബാക്കിയായി. ഒരു പക്ഷെ ജീവിതത്തിന്റെ നിയോഗം ഇതായിരിക്കാം അടുത്ത തലമുറയെ ജീവി സജ്ജമാക്കുക തിരിച്ചൊന്നുംപ്രതീക്ഷിക്കാതിരിക്കുക.


ജയകുമാരി അമ്മ
ജി. എച്ച്. എസ്സ്.തേവലക്കര.