ഗീതടീച്ചര്‍ക്ക് കുട്ടികള്‍ തന്നെയാണ് എല്ലാം. ടീച്ചറെ സ്റ്റാഫ് റൂമില്‍ കാണുന്നത് അപൂര്‍വ്വം. എപ്പോഴും കുട്ടികളുടെ കൂടെ തന്നെ. ഇത് ഇരവിപുരം ഗവ ഹൈസ്കൂ ള്ഹെഡ്മിസ്ട്രസ് സൈനബ ടീച്ചര്‍ക്ക് മാത്സ് അദ്ധ്യാപിക ഗീതാകുമാരി ടീച്ചറെ കുറിച്ചുള്ള അഭിപ്രായം. രാവിലെ 9.30ന് എത്തുന്ന ടീച്ചര്‍ പോകുന്നത് പലപ്പോഴും അഞ്ചുമണിക്ക്.സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ടീച്ചര്‍ മുന്നില്‍. ഓരോ കുട്ടിയുടെയും നിലവാരവും വിദ്യാഭ്യാസ ആവശ്യങ്ങളും ടീച്ചര്‍ അറിയുന്നു. പരീക്ഷാദിവസങ്ങളില്‍ നേരത്തേ എത്തി കുട്ടികളെ പരീക്ഷക്ക് സജ്ജരാക്കുന്നു.
ഇത് ഗിതാകുമാരി ടീച്ചറുടെ വര്‍ക്ക് എത്തിക്സ്. ഒരു സ്കൂളിന്റെ ഭാഗ്യവും.
ഗീതടീച്ചറില്ലാതെ സ്കൂള്‍ ഇല്ല, ഹെഡ്ഡ്മിസ്ട്രസ് സൈനബ ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു. സുഖമില്ലായ്മക്കിടയിലും ഗീതടീച്ചര്‍ കണ്ടെത്തുന്ന സുഖം കുട്ടികളുടെ നന്മ തന്നെ. അഭിനന്ദനങ്ങള്‍- ഗീതടീച്ചര്‍ക്കും ആ നന്മ കണ്ടെത്തിയ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചര്‍ക്കും